ബലാത്സംഗക്കേസെടുക്കാനുള്ള ഉത്തരവിനെതിരെ BJP നേതാവ് ഷാനവാസ് ഹുസൈന്‍ സുപ്രീം കോടതിയില്‍


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

Photo-PTI

ന്യൂഡൽഹി: ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിൽ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിനെതിരെ ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഷാനവാസ് ഹുസൈൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2018 ൽ ആണ് ഡൽഹി സ്വദേശിയായ യുവതി ഷാനവാസ് ഹുസൈനെതിരെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. പരാതി വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. ഈ ഉത്തരവ് പ്രത്യേക കോടതിയും ശരിവച്ചു.

ഇതിനെതിരെ ഷാനവാസ് ഹുസൈൻ നൽകിയ ഹർജിയാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി ജഡ്ജി ആശ മേനോൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് ഷാനവാസ് ഹുസൈൻ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് രജിസ്റ്റർ ചെയ്താൽ ഹർജി അപ്രസക്തമാകുമെന്ന് ഷാനവാസ് ഹുസൈന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ട് കാലമായി രാഷ്ട്രീയത്തിൽ സജീവമാണ് ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്താൽ രാഷ്ട്രീയജീവിതം തകരുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Shahnawaz Hussain, BJP leader, Supreme Court, Delhi High Court, FIR in rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented