
അമിതാഭ് ബച്ചൻ | Photo: PTI
മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അമിതാഭ് ബച്ചനും ടിവി ഷോയായ കോന്‍ ബനേഗ ക്രോർപതിയുടെ അണിയറക്കാര്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ പോലീസിനെ സമീപിച്ചു. വെള്ളിയാഴ്ച സംപ്രേക്ഷണം ചെയ്ത കരംവീര്‍ സ്പെഷ്യല്‍ എപ്പിസോഡില്‍ ചോദിച്ച ചോദ്യത്തിന്റെ പേരില്‍ അമിതാഭ് ബച്ചനും സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷനും എതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎല്‍എ അഭിമന്യൂ പവാര്‍ പരാതി നല്‍കിയത്.
ഹിന്ദുക്കളെ അപമാനിക്കാനും ഐക്യത്തോടെ ജീവിക്കുന്ന ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ഉടയില്‍ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കാനും ശ്രമം നടന്നുവെന്ന് ലത്തൂര്‍ എസ്പിക്ക് നല്കിയ പരാതി ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് അഭിമന്യൂ പവാര്‍ പറഞ്ഞു.
ആക്ടിവിസ്റ്റ് ബെസ്വാദ വില്‍സണ്‍, നടന് അനൂപ് സോനി എന്നിവര്‍ പങ്കെടുത്ത് എപ്പിസോഡിലായിരുന്നു അമിതാഭ് ബച്ചന് വിവാദത്തിന് കാരണമായ ചോദ്യം ചോദിച്ചത്. 1927 ഡിസംബര്‍ 25ന് ഡോ.ബി.ആര്.ആംബേദ്കറും അനുയായികളും ചേര്‍ന്ന് അഗ്നിക്കിരയാക്കിയ വിശുദ്ധപുസ്തകം ഏതാണെന്ന ചോദ്യത്തിന്, വിഷ്ണു പുരാണം, ഭഗവത്ഗീത, ഋഗ്വേദം, മനുസ്മൃതി എന്നീ ഓപ്ഷനുകളും നല്‍കിയിരുന്നു.
മത്സരാര്‍ഥികള്‍ ചോദ്യത്തിന് ഉത്തരം നല്കിയ ശേഷം അമിതാഭ് ബച്ചന് നടത്തിയ പരാമര്‍ശവും വിമര്‍ശനത്തിന് കാരണമായി.
Content Highlights: BJP Leader Seeks Police Action Against Amitabh Bachchan Over KBC Question
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..