ജയ്പുര്‍: മദ്യപിച്ച് വണ്ടിയോടിച്ച് രണ്ടുപേരെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ പ്രാദേശിക നേതാവായ ഭദ്രി നാരായണ്‍ മീണയുടെ മകന്‍ ഭാരത് ഭൂഷണ്‍ മീണയാണ് പിടിയിലായത്. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നാല്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. പ്രതിയായ ഭാരത് ഭൂഷണ്‍ മീണയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ഇയാളുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.

ഇയാളുടെ അച്ഛന്‍ ഭദ്രി നാരായണ്‍ മീണയുടെ പേരിലുള്ളതാണ് അപകടത്തിന് കാരണമായ വാഹനം. ഈ വാഹനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്ര എന്ന പരിപാടിയുടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു.

content highlights: BJP Leader's Son, Drunk, Runs Over Labourers 2 Dead