ലാലു പ്രസാദ് യാദവും മകൾ രോഹിണി ആചാര്യയും | Photo: ANI
ന്യൂഡല്‍ഹി: പിതാവും ആര്.ജെ.ഡി. അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകള്‍ രോഹിണി ആചാര്യയെ അഭിനന്ദിച്ച് ബി.ജെ.പി. നേതാവ് ഗിരിരാജ് സിങ്. രോഹിണി ആചാര്യ ഉത്തമപുത്രിയാണെന്നും അവരില്‍ അഭിമാനം തോന്നുന്നുവെന്നും ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു. വരും തലമുറകള്‍ക്ക് രോഹിണി ഉദാഹരണമായി മാറിയെന്നും ലാലുവിന്റെ രൂക്ഷവിമര്‍ശകന്‍ കൂടിയായ ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച സിംഗപ്പുറിലെ ആശുപത്രിയിലായിരുന്നു ലാലുവിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലാലുവും വൃക്കദാതാവായ രോഹിണിയും സുഖം പ്രാപിച്ചു വരുന്നതായി കുടുംബം അറിയിച്ചിട്ടുണ്ട്. 74-കാരനായ ലാലുവിന് വൃക്കദാനം ചെയ്യാന്‍ തയ്യാറായ രോഹിണിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരുന്നത്.
Content Highlights: bjp leader praises rohini acharya for donating kidney to father and rjd leader lalu prasad yadav
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..