നരേന്ദ്രമോദി,രാഹുൽഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് മോദിയും ജനവിധി വിനീതമായി സ്വീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാംതവണയും ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ഇരു നേതാക്കളുടെയും പ്രതികരണം.
വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച മോദി ഗുജറാത്തിലെ ജനശക്തിയെ വണങ്ങാനും മറന്നില്ല. ബി.ജെ.പി.യുടെ ഐതിഹാസിക വിജയം കാണുമ്പോള്‍ അതിവൈകാരികമായ ഒരവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മോദി പറഞ്ഞു. ജനം വികസന രാഷ്ട്രീയത്തെ അനുഗ്രഹിക്കുകയും തുടര്‍ഭരണത്തിന് ആഗ്രഹിക്കുകയും ചെയ്തെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി കഠിനമായി പ്രയത്നിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
ഗുജറാത്തിലെ ജനവിധിയെ വിനീതമായി സ്വീകരിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ചരിത്ര വിജയമാണ് ഗുജറാത്തില്‍ ബി.ജെ.പി. കൈവരിച്ചത്. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാം തവണയും ബി.ജെ.പി. അവിടെ അധികാരത്തിലെത്തി. 2017-ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അഞ്ച് സീറ്റുകളുമായി എ.എ.പി. ഗുജറാത്തില്‍ അക്കൗണ്ട് തുറന്നു.
Content Highlights: bjp leader modi and congress leader rahul gandhi after gujarat election results
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..