ജയ്പുര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ലോക്‌സഭാ അംഗവും മുന്‍ പോലീസ് ഓഫീസറുമായിരുന്ന ഹരീഷ് മീണ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദൗസയില്‍ നിന്നുള്ള എംപിയാണ് ഹരീഷ് മീണ. മുന്‍ ഡിജിപിയായ മീണ 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 

കഴിഞ്ഞ ദിവസം ഒരു മന്ത്രിസഭാംഗം അണികളോടൊപ്പം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. 2009-2013 കാലയളവിലാണ് ഹരീഷ് മീണ രാജസ്ഥാന്‍ പോലീസിന്റെ തലപ്പത്തുണ്ടായിരുന്നത്‌.

കിഴക്കന്‍ രാജസ്ഥാനില്‍ സ്വാധീനമുള്ള സമുദായംഗമാണ് ഹരീഷ് മീണ. ഇയാളുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

Content Highlights: BJP MP from Rajasthan's Dausa Harish Meena has joined the Congress