ജെ.പി.നഡ്ഡ | ഫോട്ടോ: twitter.com|JPNadda
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കഴിഞ്ഞ 70 വര്‍ഷമായി അവര്‍ നേരിടുന്ന അനീതിയില്‍ നിന്ന് മോചിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷം പ്രോട്ടോക്കോള്‍ ലംഘിച്ചു. ജനാധിപത്യ സംവിധാനങ്ങള്‍ സുഗമമായി നടക്കേണ്ടതുണ്ട്. എന്നാല്‍ അതിന് വിപരീതമാണ് സഭയില്‍ സംഭവിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെടും.
കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ബില്ലിന്റെ ഭാഗമാവേണ്ടവര്‍ അത് തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. അവര്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെയാണ് തടസ്സപ്പെടുത്തിയത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്നും ജെ.പി.നഡ്ഡ പ്രതികരിച്ചു.
പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ബില്ലുകളുടെ പകര്‍പ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തി.
Content Highlights: BJP lauds Agriculture reform Bill, calls opposition 'anti-farmers'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..