നിതീഷ് പോകുമെന്ന് അറിഞ്ഞിരുന്നു, തടയാന്‍ മോദിയും അമിത് ഷായും ശ്രമിച്ചില്ല; കാരണംവ്യക്തമാക്കി ബിജെപി


പ്രധാനമന്ത്രി മോദി, നിതീഷ് കുമാർ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് മറുകണ്ടം ചാടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ബിജെപി. എന്നാല്‍ നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താനോ അനുയയിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ ദേശീയ നേതൃത്വം നടത്തിയിരുന്നില്ലെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നിതീഷ് കുമാറിന് ദേശീയ ലക്ഷ്യങ്ങളുണ്ടെന്നും 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ അവസരം ലഭിക്കുമെന്നാണ് അദ്ദേഹം കണക്കാക്കുന്നതെന്നും ബിജെപി വിശ്വസിക്കുന്നു.

നിതീഷ് കുമാറിന്റെ നീക്കം സംബന്ധിച്ച് ബിജെപി ഉന്നത നേതാക്കള്‍ ഇതുവരെ പ്രതിപകരണം നടത്തിയിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചിരുന്നതായും സംസ്ഥാന നേതാക്കളെ വിട്ട് അദ്ദേഹത്തെ അനുയയിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുകയാണ് ബിജെപി വൃത്തങ്ങള്‍. പ്രധാനമന്ത്രി മോദിയോ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളോ നിതീഷിനെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.

അതേസമയം, ബിഹാറില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറിയിലൂടെ തന്നെ താഴെയിറക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് നിതീഷ് വിശ്വസിക്കുന്നത്. ചിരാഗ് പാസ്വാനെ ഇറക്കിയുള്ള ജെഡിയുവിന്റെ സീറ്റ് വെട്ടികുറയ്ക്കല്‍, ആര്‍സിപി സിങ്ങിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമം, തന്നോട് അടുപ്പമുള്ളവരെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നിരത്തിയാണ് നിതീഷ് അട്ടിമറി ഗൂഢാലോചന ആരോപിക്കുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

ചൊവ്വാഴ്ച എം.പി.മാരുടെയും എം. എല്‍.എ.മാരുടെയും യോഗം വിളിച്ചാണ് എന്‍.ഡി.എ. സഖ്യമുപേക്ഷിക്കുന്ന വിവരം ജെ.ഡി.യു. പ്രഖ്യാപിച്ചത്. ബി.ജെ.പി. പിന്നില്‍നിന്നു കുത്തുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പസ്വാനെ ഉപയോഗിച്ചും ഇപ്പോള്‍ ആര്‍.സി.പി. സിങ്ങിനെ ഉപയോഗിച്ചും ജെ.ഡി.യുവിനെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഒന്നും അത്ര പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് നിതീഷിന്റെ നീക്കങ്ങളില്‍നിന്ന് വ്യക്തമാണ്. എന്‍.ഡി.എ.യുടെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിസമര്‍പ്പിച്ചശേഷം പ്രതിപക്ഷ ക്യാമ്പിലേക്കുള്ള വരവും നേതാക്കള്‍ക്കൊപ്പം തിരിച്ച് രാജ്ഭവനിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ കത്തുനല്‍കിയതുമെല്ലാം മുന്നേ തയ്യാറാക്കിയ തിരക്കഥപോലെ നടന്നു. ജെ.ഡി.യു.വിനെപ്പോലെ ആര്‍.ജെ.ഡി.യും ചൊവ്വാഴ്ച എം.എല്‍.എ.മാരുടെയും എം.പി.മാരുടെയും യോഗം വിളിച്ചിരുന്നു. മഹാസഖ്യത്തിലെ പാര്‍ട്ടി നേതാക്കളെല്ലാം തലസ്ഥാനമായ പട്നയിലെത്തി. റാബ്രി ദേവിയുടെ വീടിനെ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയ പടയൊരുക്കം.

രാജ്യത്തെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള മുഖ്യമന്ത്രിയാണ് നിതീഷെന്ന് തേജസ്വി യാദവ് പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി.ക്ക് സഖ്യകക്ഷികളില്ല. ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാല്‍ അവരെ ബി.ജെ.പി. നശിപ്പിക്കുന്നുവെന്നാണ് ചരിത്രം പറയുന്നത് -തേജസ്വി പറഞ്ഞു. ബി.ജെ.പി.യും ജെ.ഡി.യു.വും തമ്മിലുള്ള ചേരിപ്പോരില്‍ സംസ്ഥാനത്തെ എന്‍.ഡി.എ. സഖ്യം കുറച്ചായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്നായിരുന്നു ജെ.ഡി.യു.വിന്റെ ആരോപണം. രണ്ടാം മോദിസര്‍ക്കാരില്‍ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആര്‍.സി.പി. സിങ്ങിന് കാലാവധി നീട്ടിനല്‍കാതിരുന്നത് ഈ അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ്. ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലു യോഗങ്ങളില്‍നിന്നാണ് നിതീഷ് കുമാര്‍ വിട്ടുനിന്നത്.

Content Highlights: BJP Knew Nitish Kumar Was Ready To Exit, Didn't Try To Stop Him-BJP explained the reason


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented