ബി.ജെ.പി: കേരളത്തിന്റെ ചുമതല ജാവഡേക്കര്‍ക്ക്


പ്രത്യേക ലേഖകന്‍

ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം ഡോ. രാധാ മോഹന്‍ അഗര്‍വാള്‍ കേരളത്തിന്റെ സഹപ്രഭാരിയാണ്. നിലവില്‍ തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനായിരുന്നു കേരളത്തിന്റെ പ്രഭാരി.

പ്രകാശ് ജാവദേക്കർ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് 2024-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടുമുതല്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ ബി.ജെ.പി. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരെ പുനര്‍നിശ്ചയിച്ചു. കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പ്രഭാരിയായി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെ നിയോഗിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം ഡോ. രാധാ മോഹന്‍ അഗര്‍വാള്‍ കേരളത്തിന്റെ സഹപ്രഭാരിയാണ്. നിലവില്‍ തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനായിരുന്നു കേരളത്തിന്റെ പ്രഭാരി. ലക്ഷദ്വീപിന്റെ പ്രഭാരിയായും ഡോ. രാധാ മോഹന്‍ അഗര്‍വാള്‍ പ്രവര്‍ത്തിക്കും. നിലവില്‍ ലക്ഷദ്വീപിന്റെ ചുമതല ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കാണ്.

മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ വിജയ് രൂപാണി(ഗുജറാത്ത്), ബിപ്‌ളവ് കുമാര്‍ ദേബ്(ത്രിപുര) എന്നിവര്‍ക്കും പുതിയ ചുമതലകള്‍ ലഭിച്ചു. പിഞ്ചാബിന്റെ മേല്‍നോട്ടമാണ് രൂപാണിക്ക്; ബിപ്‌ളവിന് ഹരിയാണയുടെയും. ജാവഡേക്കറിനൊപ്പം കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായ മഹേഷ് ശര്‍മയ്ക്ക് ത്രിപുരയുെട ചുമതല ലഭിച്ചു.

ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ തെലങ്കാനയുടെ സഹപ്രഭാരിയാകും. ദക്ഷിണേന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട്, ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം അംഗീകരിച്ച മിഷന്‍ ദക്ഷിണേന്ത്യ കര്‍മപരിപാടിയുടെ ഭാഗമായാണ് മുതിര്‍ന്ന കേന്ദ്ര നേതാക്കളെ സംസ്ഥാനങ്ങളുടെ ചുമതലയില്‍ നിയോഗിക്കുന്നത്.

കേരളത്തില്‍ ബി.ജെ.പി.യുടെ സാന്നിധ്യം വിപുലീകരിക്കാന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സംസ്ഥാന നേതാക്കളുമായും പ്രവര്‍ത്തകരുമായും ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ജാവഡേക്കര്‍ ഈ മാസാവസാനം കേരളം സന്ദര്‍ശിക്കും.

Content Highlights: BJP Kerala Prakash Javadekar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented