പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവെച്ച കാർട്ടൂൺ, പ്രശാന്ത് ഭൂഷൺ | Photo: twitter.com|pbhushan and PTI
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേരളത്തിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ജോലി ആവശ്യപ്പെടാന്‍ ഭയമാണെന്നും തൊഴിലിന് പകരം ഇലക്ഷന്‍ ടിക്കറ്റാവും ബിജെപി നല്‍കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എം.ബി.എ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈയില്‍ പിടിച്ച് ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന് ഇലക്ഷന്‍ ടിക്കറ്റ് കൈയില്‍ നല്‍കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ പരിഹാസം.
നേരത്തെ മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറിയിയത് വലിയ വാര്‍ത്തായിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നം അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: BJP is handing them Election tickets in Kerala says Prashant Bhushan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..