Mallikarjun Kharge | Photo: ANI
മുംബൈ: മഹാരാഷ്ട്രയില്‍ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരുമാണ് ഉത്തരവാദികളെന്നും സംസ്ഥാനത്ത് അവരുടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഖാര്‍ഗെ ആരോപിച്ചു.
കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും ഒന്നിച്ചുനിന്ന് മഹാവികാസ് അഘാഡി സഖ്യത്തെ ശക്തിപ്പെടുത്തണമെന്നും ഖര്‍ഗെ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ സര്‍ക്കാര്‍ നേതൃത്വം നല്കുന്നു. എന്നാല്‍, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും അവര്‍ ഇതുതന്നെയണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് മഹാവികാസ് അഘാഡിക്കൊപ്പമാണ്. ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും. സര്‍ക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ കര്‍ണാടക, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ അവര്‍ അതാണു ചെയ്തത്', മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തും നേരത്തെ പ്രതികരിച്ചിരുന്നു. ഉദ്ധവ് താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉദ്ധവിന് ഒപ്പംതന്നെയാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..