പശ്ചിമ ബംഗാളില്‍ ബിജെപി പ്രബലശക്തി; വിലകുറച്ച് കാണാനാവില്ല - പ്രശാന്ത് കിഷോര്‍


ബംഗാളിൽ ബിജെപി പ്രബല ശക്തിയാണ്. എന്നാൽ, അവര്‍ 100 കടക്കില്ല. തൃണമൂൽ ആണ് വിജയിക്കാൻ പോകുന്നത്. വലിയ വിജയം നേടും.

പ്രശാന്ത് കിഷോർ | ഫോട്ടോ പി.ടി.ഐ.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ. എന്നാൽ സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനർജി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

'ബംഗാളിൽ ബിജെപി പ്രബല ശക്തിയാണ്. എന്നാൽ, അവര്‍ 100 കടക്കില്ല. തൃണമൂൽ ആണ് വിജയിക്കാൻ പോകുന്നത്. വലിയ വിജയം നേടും. ആദ്യ നാല് റൗണ്ടുകളിൽ വളരെ കടുത്ത പോരാട്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് അർഥമാക്കുന്നത് ബിജെപി അതിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്. മത്സരത്തെ കുറച്ചുകാണുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതികൾ ഒരു വിഭാഗത്തിന് അനുകൂലമായാണ് തീരുമാനിച്ചതെന്നും പ്രശാന്ത് ആരോപിച്ചു. 'തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് അവസാന ഘട്ടങ്ങളിലാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ഒരു ബിജെപി തരംഗം സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ഈ ഷെഡ്യൂൾ. അതവർക്ക് മാനസികമായ ഒരു നേട്ടമാണ് നൽകുന്നത്. ഷെഡ്യൂൾ സുതാര്യവും നീതിയുക്തവുമായിരിക്കണം. ഇത്തരത്തിലുളള ഒരു ഷെഡ്യൂൾ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഒരേ ജില്ല മൂന്നുഘട്ടങ്ങളായിട്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്.' അദ്ദേഹം പറഞ്ഞു.

Courtesy : NDTV

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented