അർജുൻ സിങ് തൃണമൂൽ കോൺഗ്രസിൽ ചേർന്നപ്പോൾ | ഫോട്ടോ: https://twitter.com/abhishekaitc
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ബിജെപി എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബരാക്പുര്‍ എംപി അര്ജുന് സിങ് ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ നേതാവായിരുന്ന അദ്ദേഹം 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയത്.
തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അര്ജുന് സിങ് പാര്‍ട്ടിയിലേക്ക് തിരികെ വന്നത്. രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും മുമ്പത്തേതിനേക്കാള്‍ അധികമായി ജനങ്ങള്‍ക്ക് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ആവശ്യമുള്ള സമയമാണിതെന്നും ഇതിനു പിന്നാലെ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.
എ.സി മുറികളില്‍ ഇരുന്നുകൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് പാര്‍ട്ടി വിട്ടതിനു ശേഷം അര്ജുന് സിങ് പ്രതികരിച്ചു. ബിജെപി നേതൃത്വം നിലത്തേക്ക് ഇറങ്ങിവരണമെന്നും പാര്‍ട്ടിയുടെ നില താഴേക്കു പോയ്ക്കൊണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായിരുന്ന അര്ജുന് സിങ് പറഞ്ഞു.
ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയും അര്ജുന് സിങ് പ്രകടിപ്പിച്ചു. പശ്ചിമബംഗാളും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വീഴ്ചകള്‍ സംഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയേക്കുറിച്ചുള്ള തന്റെ അഭിപ്രായം ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ അറിയിച്ചിട്ടുണ്ടെന്നും അര്ജുന് സിങ് വ്യക്തമാക്കി.
Content Highlights: BJP in West Bengal, Arjun Singh back in Trinamool Congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..