ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ BJP മാറ്റിവച്ചത് 800 കോടി; ഓരോ MLAയ്ക്കും വില 20 കോടി - കെജ്‌രിവാള്‍


ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യ രാജ്യത്തിന് അറിയേണ്ടതുണ്ട്. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് കെജ്‌രിവാള്‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ| Photo: ANI

ന്യൂഡൽഹി: ഡൽഹി സർക്കാരിനെ താഴെ ഇറക്കാൻ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 40 എം.എൽ.എമാർക്ക് 20 കോടി വീതം നൽകി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്‌രിവാള്‍ ആരോപിച്ചു.

"ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും." കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു.

70 അംഗ ഡൽഹി നിയമസഭയിൽ 62 എംഎൽഎമാരാണ് എ.എ.പിയ്ക്കുള്ളത്. ബി.ജെ.പിയ്ക്ക് 8 എം.എൽ.എമാരും. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചു. ആകെയുള്ള 62 എ.എ.പി. എം.എൽ.എമാരിൽ 53 പേർ യോഗത്തിനെത്തി. സ്പീക്കർ ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തുള്ള എട്ട് എം.എൽ.എമാർ വിട്ടു നിൽക്കാനുള്ള കാരണം നേതൃത്വത്തെ അറിയിച്ചു. ഒരു എം.എൽ.എ. ഇ.ഡി കേസിൽ പെട്ട് ജയിലിലാണ്. യോഗശേഷം കെജ്രിവാളിന്റെ നേതൃത്വത്തിൽ എം.എൽ.എമാർ രാജ്ഘട്ടിലെത്തി.

അതേസമയം, കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക്‌ തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.

Content Highlights: ‘BJP has set aside Rs 800 crore to buy 40 MLAs’ - kejriwal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented