രാജ്നാഥ് സിങ് | Photo : ANI
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരുകള്‍ ഏതെങ്കിലും മാധ്യമസ്ഥാപനത്തിനെതിരെ വിലക്കേര്‍പ്പെടുത്തുകയോ ഒരു വ്യക്തിയുടേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇക്കാര്യം വിസ്മരിച്ചാണ് മാധ്യമസ്വാതന്ത്ര്യം തടയുന്നുവെന്ന് തങ്ങള്‍ക്കെതിരെ പലരും ആരോപണം ഉന്നയിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും രാജ്നാഥ് സിങ് അദ്ദേഹം കുറ്റപ്പെടുത്തി. 1951ല്‍ അന്നത്തെ സര്‍ക്കാര്‍ വരുത്തിയ ഭരണാഘടനാ ഭേദഗതി സൂചിപ്പിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശം. ആര്‍എസ്എസ് പ്രസിദ്ധീകരിക്കുന്ന പാഞ്ചജന്യ മാസിക സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ച രാജ്യത്ത് പുനരാരംഭിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടല്‍ജിയുടെ ഭരണകാലത്താവട്ടെ മോദിജിയുടെ കാലത്താവട്ടെ, ഒരു മാധ്യമസ്ഥാപനത്തിനെതിരെയും ഒരുതരത്തിലുള്ള വിലക്ക് ഏര്‍പ്പെടുത്തുകയോ ഒരാളുടേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന കാര്യം മാധ്യമസ്വാതന്ത്യം തടയുന്നുവെന്ന് ആരോപിക്കുന്നവര്‍ മറക്കുന്നു, മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടി ഭരിച്ചമുന്കാലങ്ങളില്
എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യങ്ങളും ലംഘിക്കപ്പെട്ടതിന്റെ നിരവധി സാഹചര്യങ്ങള്‍ എഴുതിച്ചേര്ക്കപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയില്‍ ഭേദഗതി വരെ നടപ്പാക്കിയെന്നും രാജ്നാഥ് സിങ് ആരോപിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളെന്നും ശക്തവും ഊര്‍ജസ്വലവുമായ ജനാധിപത്യവ്യവസ്ഥയ്ക്ക് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Content Highlights: BJP Governments, Never Imposed Any Ban, On Media Houses, Rajnath Singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..