ബ്രാഹ്‌മണര്‍ക്കെതിരെ പരാമര്‍ശം: മധ്യപ്രദേശില്‍ ബിജെപി നേതാവ് പാര്‍ട്ടിയ്ക്ക് പുറത്ത്‌


Photo : Facebook / Pritam Lodhi

ഭോപ്പാല്‍: ബ്രാഹ്‌മണരെ കുറിച്ച് വിവാദപരാമര്‍ശം നടത്തിയ മധ്യപ്രദേശ് ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രീതം സിങ് ലോധി എന്ന ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ നേതാവിനെയാണ് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വിളിച്ചു വരുത്തി പ്രീതം സിങ് ലോധിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. വീരവനിതയായ റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിന് മികച്ച വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബ്രാഹമണര്‍ക്കെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയത്. മതത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയുമാണ് ബ്രാഹ്‌മണര്‍ ചെയ്യുന്നതെന്ന് പ്രീതം പ്രസംഗത്തിനിടെ പറഞ്ഞു. പ്രീതം സിങ്ങിന്റെ പ്രസംഗത്തിന്റെ വിവാദപരമായ ഭാഗങ്ങള്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ പണവും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ബ്രാഹ്‌മണര്‍ അഭിവൃദ്ധി നേടുന്നതെന്ന് പ്രസ്താവിച്ച പ്രീതം സിങ്, നല്ല കുടുംബങ്ങളില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളെ കണ്ടാല്‍ പിന്നെ ബ്രാഹമണര്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും ചെറുപ്പക്കാരികളെ മുന്‍നിരയിലിരുത്താനും പ്രായമേറിയ സ്ത്രീകളെ പിന്നിലിരുത്താനുമാണ് ബ്രാഹ്‌മണര്‍ക്ക് താത്പര്യമെന്നും കൂട്ടിച്ചേര്‍ത്തു. ബ്രാഹ്‌മണവിഭാഗത്തിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് പ്രീതം സിങ്ങിന്റെ പ്രസ്താവന വലിയ പ്രഹരമായി.

പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രീതം സിങ് പരാമര്‍ശം നടത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഗവന്‍ദാസ് സബ്‌നാനി പ്രസ്താവിച്ചു. പാര്‍ട്ടിയ്ക്ക് പ്രീതം സിങ്ങിന്റെ പരാമര്‍ശങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും സബ്‌നാനി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രീതം സിങ്ങിന് നോട്ടീസ് നല്‍കിയതായും പ്രീതം മാപ്പെഴുതി നല്‍കിയതായും ആറ് കൊല്ലത്തേക്ക് പ്രീതമിന്റെ പ്രാഥമികാംഗത്വം റദ്ദാക്കിയതായും സബ്‌നാനി അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ആരോപിച്ച് ബിജെപി യുവജനവിഭാഗത്തിന്റെ നേതാവ് പ്രവീണ്‍ മിശ്ര വിവാദപരാമര്‍ശം ചൂണ്ടിക്കാട്ടി പ്രീതത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. 62 കാരനായ പ്രീതം സിങ്ങിനെതിരെ നാല് വധശ്രമവും രണ്ട് കൊലപാതകവും ഉള്‍പ്പെടെ 37 കേസുകളുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ ഭാരതിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രീതം സിങ്. ബിജെപി ടിക്കറ്റില്‍ കഴിഞ്ഞ രണ്ട് നിയമസഭാതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മത്സരിച്ചിരുന്നു. 2018 ല്‍ വെറും 2,500 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എ കെ.പി. സിങ്ങിനെതിരെ പ്രീതം സിങ് പരാജയപ്പെട്ടത്.

Content Highlights: BJP Expels Leader, Madhya Pradesh, Disparaging Remarks On Brahmins


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented