Representative Image | Photo: AFP
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോൾ ഒഴിവാക്കിയത് 20 സിറ്റിങ് എംഎൽഎമാരെ. 107 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. 63 സിറ്റിങ് എംഎൽഎമാരെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 20 സിറ്റിങ് എംഎൽഎമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിലെ ബിജെപിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള മന്ത്രിമാരുൾപ്പെടെയുള്ളവരാണ് ബിജെപി വിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദ്യഘട്ട പട്ടികയിൽ നിന്ന് 20 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
അതിനിടെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കില്ലെന്നും ഉറപ്പായി. ഗോരഖ്പുര്‍ മണ്ഡലത്തിലായിരിക്കും അദ്ദേഹം മത്സരിക്കുക. തന്നെ ഗോരഖ്പൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കും നന്ദി അറിയിച്ചു. തന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂര്‍ സീറ്റില്‍ നിന്ന് അദ്ദേഹം 2017 വരെ തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഈ സീറ്റുകളില്‍ ഒന്നില്‍നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ കോര്‍ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: BJP drops 20 MLAs from first list of candidates for UP polls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..