ഉദയ്പുര്‍ കൊലയാളികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമെന്ന ആരോപണം നിഷേധിച്ച് ബിജെപി


രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍

ഉദയ്പുർ കൊലപതാകത്തിൽ പിടിയിലായ പ്രതികൾ |ഫോട്ടോ:ANI

ജയ്പുര്‍: ഉദയ്പുരില്‍ തയ്യല്‍ കടക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാര്‍ട്ടി. ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കൊലയാളികള്‍ക്ക് ബിജെപിയുമായി ബന്ധമെന്ന പ്രചാരണങ്ങളെയാണ് ബിജെപി ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത്.

'രണ്ട് പ്രതികളുമായും ഞങ്ങള്‍ക്ക് ബന്ധമില്ല' രാജസ്ഥാന്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.

കനയ്യലാലിന്റെ കൊലപാതകത്തില്‍ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേരാന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയിലെ നേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചില പഴയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റെടുപ്പിടിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മോര്‍ച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യലാലിനെ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കം പിടിയിലായ ഇരുവരും നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുള്ള കേസ് എന്‍.ഐ.എ ആണ് അന്വേഷിക്കുന്നത്.

Content Highlights: BJP Denies Links To Udaipur Killers After Congress Flags Pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented