ഹിന്ദുദൈവങ്ങളില്‍ വിശ്വസിക്കില്ലെന്ന് മതപരിവർത്തന പ്രതിജ്ഞ; AAP കലാപത്തിന് ശ്രമിക്കുന്നെന്ന് ബിജെപി


സംഘര്‍ഷമുണ്ടാക്കുകയെന്ന് ബോധപൂര്‍വം ലക്ഷ്യമിട്ട്  നടത്തിയാണ് പരിപാടിയെന്ന് ബിജെപി എം.പി മനോജ് തിവാരി പറഞ്ഞു

ബുദ്ധമത ചടങ്ങിൽ നിന്ന് |ചിത്രം: എ.എൻ.ഐ

ന്യൂഡല്‍ഹി: എ.എ.പി മന്ത്രി രാജേന്ദ്രപാല്‍ ഗൗതം ഹിന്ദു വിരുദ്ധത പ്രകടിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് എ.എ.പിക്കും മന്ത്രിക്കുമെതിരേ ബി.ജെ.പി രംഗത്ത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബുദ്ധമത ചടങ്ങിനെതിരേയാണ് ബി.ജെ.പിയുടെ ആരോപണം.

ഒക്ടോബര്‍ അഞ്ചിന് പതിനായിരത്തോളം ഹിന്ദു വിശ്വാസികല്‍ ബുദ്ധമതത്തിലേക്ക് മാറിയതിന് ശേഷമുള്ള ചടങ്ങ് ഡല്‍ഹിയില്‍ നടന്നിരുന്നു. ഇതില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി രാജേന്ദ്രപാല്‍ ഗൗതമും പ്രതിജ്ഞയെടുത്തു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

ബി.ആര്‍. അബേദ്കര്‍ അനുയായികള്‍ക്ക് നല്‍കിയ 22 പ്രതിജ്ഞയുടെ ഭാഗമാണ് ഈ പ്രതിജ്ഞയുമെന്നാണ് സംഘാടകരുടെ വാദം. നഗരത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മതപരിവര്‍ത്തന സമ്മേളനമെന്ന് ബി.ജെ.പി ആരോപിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയതെന്ന് ബിജെപി എം.പി മനോജ് തിവാരി പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ഹിന്ദുവിരുദ്ധതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും മനോജ് തിവാരി ആരോപിച്ചു.

ബി.ജെ.പിയുടെ ആരോപണത്തിനെതിരേ രാജേന്ദ്രപാല്‍ ഗൗതമും തിരിച്ചടിച്ചു. ബിജെപിയുടെ ദേശവിരുദ്ധതയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്ന് ഗൗതം ആരോപിച്ചു. ഞാന്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നെങ്കില്‍ ബിജെപിക്ക് എന്താണ് പ്രശ്‌നം. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ട്. ബിജെപിക്ക് പലയിടത്തും അവരുടെ നിലനില്‍പ്പ് ഭീഷണയാവുന്നു. അതിന് കാരണം എ.എ.പിയാണ്. എ.എ.പി-യെ ബിജെപി ഭയക്കുകയാണ്. ഇതാണ് ഇത്തരം ആരോപണവുമായി എത്തുന്നതെന്നും രാജേന്ദ്രപാല്‍ ഗൗതം പറഞ്ഞു.

Content Highlights: BJP demands AAP minister’s resignation over ‘conversion’ event, he hits back


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented