മേയറായി തിരഞ്ഞെടുക്കപ്പെട്ട അനൂപ് ഗുപ്തയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ബിജെപി കൗൺസിലർമാർ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഛണ്ഡീഗഢ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് എഎപിയെ പരാജയപ്പെടുത്തി ബിജെപി. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജസ്ബിര്‍ സിങ്ങിനെ പരാജയപ്പെടുത്തി ബിജെപിയുടെ അനൂപ് ഗുപ്ത മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
അനൂപ് ഗുപ്തയ്ക്ക് 15-ഉം എഎപി സ്ഥാനാര്‍ഥിക്ക് 14-ഉം വോട്ടുകളാണ് ലഭിച്ചത്. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസും ഒരു കൗണ്‍സിലറുള്ള ശിരോമണി അകാലിദളും വിട്ടുനിന്നതോടെ മേയര്‍ തിരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടമായി മാറിയിരുന്നു.
ബിജെപിക്കും എഎപിക്കും 14 കൗണ്സിര്മാര് വീതമാണുള്ളത്. എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എക്സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ ഛണ്ഡീഗഢ് എംപിക്കും വോട്ടുണ്ട്. ബിജെപി എംപിയായ കിരണ്‍ ഖേര്‍ ഈ വോട്ട് ഉപയോഗപ്പെടുത്തിയതോടെ ഭരണം ബിജെപി നേടുകയായിരുന്നു.
Content Highlights: BJP Defeats AAP By 1 Vote In Chandigarh Poll, Anup Gupta Elected New Mayor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..