ബിജെപി സംഘത്തിനുനേരെ മാവോവാദി ആക്രമണം; എംഎല്‍എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു


എംഎല്‍എയുടെ ഗണ്‍മാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ദന്തേവാഡ എംഎല്‍എ ഭീമ മണ്ടായടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. എംഎല്‍എ കൂടാതെ അഞ്ചു പോലീസുകാരാണ് കൊല്ലപ്പെട്ടത്.

എംഎല്‍എയുടെ ഗണ്‍മാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൗകോണ്ഡ പോലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

വാഹനവ്യൂഹത്തിന് നേരെ ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്‌ഫോടനം നടത്തുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു എംഎല്‍എ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.

Content Highlights: BJP Dantewada MLA, 5 Police Officers Killed as Naxals Target Convoy In Chhattisgarh 36 Hours Before Polling

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented