ബംഗാളില്‍ ബി.ജെ.പി-സി.പി.എം ചര്‍ച്ച; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തൃണമൂല്‍


ബി.ജെ.പി എം.പി രാജു ബിസ്ത,എം.എൽ.എ ശങ്കർ ഘോഷ് തുടങ്ങിയ നേതാക്കളുമായി സി.പി.എം നേതാവ് അശോക് ബട്ടാചാര്യ ചർച്ച നടത്തുന്നു: രാജു ബിസ്ത ട്വീറ്റ് ചെയ്ത ചിത്രങ്ങളിലൊന്ന്

കൊല്‍ക്കത്ത: ദീപാവലി ദിനത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടങ്ങുന്ന സംഘം സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ സംഭവം പശ്ചിമംഗാളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ നടന്നത് ചര്‍ച്ചയായിരുന്നില്ലെന്നും സൗഹൃദ സന്ദര്‍ശനമാണെന്നും അശോക് ഭട്ടാചാര്യ പ്രതികരിച്ചു.

ബി.ജെ.പി എംപി രാജു ബിസ്ത, സിലിഗുഡി എം.എല്‍.എ ശങ്കര്‍ ഘോഷ് എന്നിവരും മറ്റ് ബി.ജെ.പി നേതാക്കളുമാണ് ദീപാവലി ദിനത്തില്‍ അശോക് ഭട്ടാചാര്യയെ തിങ്കളാഴ്ച സിലിഗുഡിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇതിന്റെ ആദ്യപടിയാണ് കൂടിക്കാഴ്ചയെന്നുമാണ് തൃണമൂല്‍ ആരോപിക്കുന്നത്.

വടക്കന്‍ ബംഗാളില്‍ കാര്യമായ സ്വാധീനമുള്ള നേതാവാണ് അശോക് ഭട്ടാചാര്യ. ഇദ്ദേഹത്തിന്റെ സ്വാധീനം തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന തോന്നലിലാണ് വിമര്‍ശനവുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ നടന്നത് ചര്‍ച്ചയല്ലെന്നും അശോക് ഭട്ടാചാര്യയുടെ ഭാര്യയുടെ ഒന്നാം ചരമവാര്‍ഷികത്തിന് ക്ഷണിച്ചതനുസരിച്ച് പോയതാണെന്നും രാജു ബിസ്ത പ്രതികരിച്ചു. തൃണമൂലിനെ തനിച്ച് തോല്‍പിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതിനാല്‍ സി.പി.എമ്മിനെ കൂടെ കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷും ആരോപിച്ചു.



2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ ആകെയുള്ള എട്ട് സീറ്റുകളില്‍ ഏഴെണ്ണത്തിലും വിജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അശോക് ഭട്ടാചാര്യയെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചാല്‍ അത് പാര്‍ട്ടിക്ക് വലിയ ഗുണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കൂടിക്കാഴ്ചയെന്നും തൃണമൂല്‍ ആരോപിക്കുന്നുണ്ട്.

Content Highlights: BJP-CPM Meeting In Bengal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented