അഖിലേഷ് യാദവ് | Photo : ANI
ലഖ്‌നൗ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണമില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ബിജെപിയും കോണ്‍ഗ്രസും സമാനമാണെന്നും സമാജ് വാദി പാര്‍ട്ടിയുടേത് തികച്ചും വ്യത്യസ്തമായ ആശയസംഹിതയാണെന്നും യുപിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ അഖിലേഷ് പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ ഐക്യം കൂടി ലക്ഷ്യം വെച്ചുള്ള ഭാരത് ജോഡോ യാത്രയുടെ പ്രതീക്ഷകള്‍ക്ക് അഖിലേഷിന്റെ പ്രതികരണം മങ്ങലേല്‍പിക്കും.
ഡല്‍ഹിയില്‍ നിന്ന് ജനുവരി മൂന്നിന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് തനിക്ക് അത്തരത്തിലുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്നും അഖിലേഷ് മറുപടി നല്‍കി. "നിങ്ങളുടെ ഫോണില്‍ ക്ഷണപത്രം ഉണ്ടെങ്കില്‍ എനിക്ക് അയച്ചുതരൂ". അദ്ദേഹം പറഞ്ഞു. അവരുടെ യാത്രയോട് ഞങ്ങള്‍ക്ക് സഹാനുഭൂതിയുണ്ട്, പക്ഷെ എനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ല-അഖിലേഷ് യാദവ് വ്യക്തമാക്കി.
അഖിലേഷ് യാദവിന് മാത്രമല്ല ബിഎസ്പി നേതാവ് മായാവതിയ്ക്കും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം നല്‍കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് അത്തരത്തിലൊന്നുമില്ലെന്നറിയിച്ച് അഖിലേഷിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രബലമായ പ്രതിപക്ഷകക്ഷിയാണ് സമാജ്‌വാദി പാര്‍ട്ടി. ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി മൂന്ന് വരെ ഇടവേളയാണ്. അതിനുശേഷം യാത്ര യുപിയിലേക്ക് പ്രവേശിക്കും.
Content Highlights: BJP, Congress Are Same, Akhilesh Yadav, Rahul Gandhi, Bharat Jodo Yatra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..