ബംഗാളില്‍ ഗുണ്ടാരാജ്, കേന്ദ്ര ഫണ്ടില്‍ തിരിമറി; താമരക്ക് വോട്ടുചെയ്യുക മാത്രമാണ് പോംവഴിയെന്ന് നഡ്ഡ


ജെപി നഡ്ഡ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ജനതയുടെ ക്ഷേമത്തിനായി വകയിരുത്തിയ പണമൊന്നും യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു നഡ്ഢയുടെ മമതയ്‌ക്കെതിരായ കടന്നാക്രമണം.

'ഭവന നിര്‍മാണം മുതല്‍ പൊതുശൗചാലയ നിര്‍മാണംവരെ എല്ലാത്തിനും ബംഗാളിന് ഫണ്ടനുവദിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ഗുണഭോക്താക്കളിലെത്തുന്നില്ല. ഇത് പരിശോധിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍, കേന്ദ്രം ശത്രുതാപരമായാണ് തങ്ങളെ കാണുന്നതെന്ന് മമത ആരോപിക്കും', നഡ്ഡ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാരാജിനു കീഴില്‍ അഴിമതിയും മനുഷ്യക്കടത്തും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും ബംഗാളില്‍ വര്‍ധിച്ചെന്നും നഡ്ഡ വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി.ക്ക് മാത്രമാണ് ഇതില്‍നിന്ന് സംരക്ഷണം നല്‍കാനാവുക. ബി.ജെ.പിക്കേ ഇത് നിര്‍ത്താനാവൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും താമരയ്ക്കു വോട്ട് ചെയ്യുക മാത്രമാണ് അതിനുള്ള ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: bjp chief nadda on bengal visit, modis govt is honest and mamata banerjee’s corrupt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented