ജയ്പൂര്‍: തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരായി നടപടിയുണ്ടാവില്ലെന്ന് വാഗ്ദാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രസംഗം. രാജസ്ഥാനിലെ സോജത് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ ചൗഹാന് ആണ് ശൈശവ വിവാഹത്തെ പ്രാത്സാഹിപ്പിക്കുന്ന നിലപാട് വെളിപ്പെടുത്തിയതിലൂടെ വിവാദത്തിലായിരിക്കുന്നത്.
തനിക്ക് വോട്ട് നല്കി വിജയിപ്പിച്ചാല്‍ ശൈശവ വിവാഹത്തിനെതിരെ പോലീസ് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നാണ് ശോഭാ ചൗഹാന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞത്. നമുക്ക് അധികാരവും ഭരണസംവിധാനവും (സംസ്ഥാനസര്‍ക്കാര്‍) ഉണ്ടെങ്കില്‍ പോലീസ് നടപടികളെ പേടിക്കേണ്ടി വരില്ലെന്നാണ് ശോഭാ ചൗഹാന് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ശൈശവവിവാഹങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്. ശൈശവവിവാഹങ്ങള്‍ തടയാന്‍ നിരവധി നീക്കങ്ങള്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് ശോഭാ ചൗഹാന്റെ വിവാദ വാഗ്ദാനം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
content highlights: CHILD MARRIAGE, BJP, RAJASTHAN
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..