Shivraj Singh Chouhan. Photo: ANI
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ ഈ മാസം 26 വരെ പിരിഞ്ഞതോടെ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രി കമല്‍നാഥിന് രണ്ട് ആഴ്ച സാവകാശം ലഭിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിര്‍ത്തിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാരിന് ഇത് താത്കാലിക ആശ്വസമായി. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് ആവശ്യപ്പെടണം എന്നാണ് ബിജെപി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 വര്‍ഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബിജെപിയുടെ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.
ഇന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ട ഗവര്‍ണറുടെ ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വ്വം ലംഘിച്ചുവെന്ന് ബിജെപി ആരോപിച്ചു. സര്‍ക്കാരിന് ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തുന്നുവെന്നും അവര്‍ ആരോപിച്ചു.
ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി അറിയിച്ചത്. കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് നിര്‍ദേശിച്ചിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.
Content Highlights: BJP asks SC to order floor test in Madhya Pradesh Assembly, accuses Congress of horsetrading
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..