ജയ ബച്ചൻ | ഫോട്ടോ: ANI
ന്യൂഡല്‍ഹി: ബോളിവുഡില്‍ മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്ന് ആരോപിച്ച് ചിലര്‍ അന്നം നല്കുന്ന കൈയില്‍ തന്നെ കൊത്തുന്നുവെന്ന് ജയ ബച്ചന് എംപിയും നടിയുമായ ജയ ബച്ചന്.
കഴിഞ്ഞദിവസം ബിജെപി എംപിയായ രവി കിഷന് ബോളിവുഡിലെ മയക്കുമരുന്ന് സ്വാധീനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പരാമര്‍ശം ഉന്നയിച്ചിരുന്നു. രവി കിഷന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ജയാബച്ചന്റെ വിമര്‍ശനം.
'ചില ആളുകളുടെ പേരില്‍ വ്യവസായത്തെ അടച്ചാക്ഷേപിക്കാന്‍ നിങ്ങള്‍ക്കാവില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയത് എന്നെ അമ്പരിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു.' - ജയ ബച്ചന് പറഞ്ഞു.
കങ്കണ റണൗട്ടിന്റെ പരാമര്‍ശത്തിനെതിരേയും ജയ ബച്ചന് വിമര്‍ശനമുയര്‍ത്തി. ബോളിവുഡില്‍ നിന്നും പേരെടുത്തയാള്‍ അതേ മേഖലയെ മോശമെന്ന് പറഞ്ഞു. ഇതിനോട് തനിക്ക് യോജിക്കാനാവില്ല.
നേരിട്ടും അല്ലാതേയും അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് സിനിമാവ്യവസായം. എന്നാല്‍ ഈ മേഖലയെ കുറിച്ച് അപവാദ പ്രചരണങ്ങളാണ് നടത്തുന്നത്. പദവിയും പണവും പ്രശസ്തിയും നേടിത്തന്ന മേഖലയെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തരക്കാരോട് പറയണം. സര്‍ക്കാര്‍ ഈ മേഖലയെ പിന്തുണയ്ക്കണമെന്നും ജയബച്ചന് പറഞ്ഞു.
Content Highlights: ‘Biting the hand that feeds you’: Jaya Bachchan on drug addiction in Bollywood claim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..