ബീരേൻ സിങ്ങിന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബൊക്കെ സമ്മാനിക്കുന്നു | Photo - PTI
ഇംഫാല്‍: മണിപ്പൂരില്‍ എന്‍. ബീരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പ്രഖ്യാപനവുമായി ബിജെപി. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് ബീരേന്‍ സിങിനെ മുഖ്യമന്ത്രിയായി ഞായറാഴ്ച പ്രഖ്യാപിച്ചത്.
മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ബിശ്വജിത് സിങ്, യുമ്‌നം ഖേംചന്ദ്, ബീരേന്‍ സിങ് എന്നിവര്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമായതോടെ മണിപ്പൂരിലെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജുവും ഞായറാഴ്ച മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ എത്തി ബീരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
മുന്‍ ഫുട്‌ബോള്‍ താരവും പത്രപ്രവര്‍ത്തകനുമായിരുന്ന 61-കാരനായ ബീരേന്‍ സിങ്ങായിരുന്നു മണിപ്പൂരില്‍ ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഈ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 32 സീറ്റുകള്‍ നേടിയാണ് മണിപ്പുരില്‍ ബിജെപി അധികാരം നിലനിര്‍ത്തിയത്.
Content Highlights: biren singh will continue as chief minister of manipur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..