രൂപാ ഗാംഗുലി| Photo: ANI
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കവേ രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി. എം.പി. രൂപാ ഗാംഗുലി. സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്നും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെടുകയാണ്. അവിടെ കൂട്ടക്കൊലകള്‍ നടക്കുകയാണ്. ജനങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ്. സംസ്ഥാനത്ത് ഇനി ജീവിക്കാനാകില്ല-മഹാഭാരതം പരമ്പരയിൽ ദ്രൗപതിയുടെ വേഷം ചെയ്ത രൂപ പറഞ്ഞു.
അതേസമയം, ബിര്‍ഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരസിച്ചായിരുന്നു ഹൈക്കോടതി നടപടി.
Content Highlights: birbhum massacre: bjp mp roopa ganguly broke down in rajyasabha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..