Binoy Kodiyeri
ബിനോയ് കോടിയേരി

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നു. മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് വീണ്ടും മൊഴിയെടുക്കുന്നത്. വിശദമായ മൊഴിയെടുക്കാനാണ് യുവതിയെ വീണ്ടും വിളിച്ചു വരുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസവും യുവതിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. 

യുവതി നല്‍കിയ രേഖകള്‍ വ്യാജമാണെന്നുകാണിച്ച് ബിനോയ് കണ്ണൂര്‍ പോലീസില്‍ പരാതിനല്‍കിയ സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് സൂചന.

അതേസമയം ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈയിലെ ദിന്‍ഡോശി സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വാദം കേട്ടു.

സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ മുംബൈ ഹൈക്കോടതിയെ ബിനോയ് സമീപിച്ചേക്കും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

content highlights: binoy kodiyeri case