ന്യൂഡല്‍ഹി: 'മാലിന്യവിമുക്ത ഭാരതം' പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്‌സിന്റെ അഭിനന്ദനം. ഏഴരക്കോടി ശൗചാലയങ്ങള്‍ നിര്‍മിക്കാനും അതിലൂടെ പൊതു ഇടങ്ങളിലെ മലമൂത്രവിസര്‍ജ്ജനങ്ങള്‍ ഇല്ലാതാക്കാനുമുള്ള പദ്ധതി, പൊതുആരോഗ്യരംഗത്തെ ഏറ്റവും ധീരമായ നിലപാടാണെന്ന് അദ്ദേഹം പ്രശംസിച്ചു. തന്റെ ബ്ലോഗിലൂടെയാണ് ബില്‍ഗേറ്റ്‌സ് ഈ അഭിനന്ദനക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ബ്ലോഗിലെ പ്രസക്തഭാഗങ്ങള്‍ -

മൂന്നു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് പൊതു ആരോഗ്യമേഖലയിലെ ഏറ്റവും ധീരമായ വാക്കുകള്‍ ഞാന്‍ കേട്ടത്. പൊതുജനം തിരഞ്ഞെടുത്ത ഒരു ഭരണാധികാരിയുടെ ഏറ്റവും ധീരമായ നിലപാട്. ഇന്നും ആ വാക്കുകളുടെ പ്രധാന്യം നിലനില്‍ക്കുന്നു. 

ഒരു ദേശീയനേതാവ് ഇത്രയും വൈകാരികമായ വിഷയത്തില്‍, ഇത്ര നിഷ്‌കളങ്കമായി നടത്തിയ പൊതുപ്രഖ്യാപനം മറ്റൊരാളില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. തുടര്‍ന്നുള്ള തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ പ്രഖ്യാപനത്തെ മോദി പിന്തുണച്ചു. 

അന്നത്തെ പ്രസംഗം വന്ന് രണ്ടുമാസത്തിനു ശേഷം ശുചിത്വ ഭാരതമെന്ന പ്രചാരണം ആരംഭിച്ചു. 2019-ഓടെ ഇന്ത്യയില്‍ ഏഴരക്കോടി ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഇടങ്ങളിലെ മലമൂത്രവിസര്‍ജ്ജനം ഇല്ലാതാക്കാനുള്ള പദ്ധതി. ഏഴരക്കോടി ശൗചാലയങ്ങള്‍! 

ബില്‍ഗേറ്റ്‌സിന്റെ ബ്ലോഗിലെ ലേഖനം വായിക്കാം