ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയയ്ക്കുന്നത് CBIയും ജഡ്ജിയും എതിര്‍ത്തു; കേന്ദ്രം അനുവദിച്ചു


ബിൽക്കിസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധം |ഫോട്ടോ:AFP

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനുകൂട്ട ബലാത്സംക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ചത് നല്ല പെരുമാറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രതികളെ വിട്ടയക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നതായും ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ വ്യക്താക്കി. എന്നാല്‍ ഒരു സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയും അന്വേഷണ ഏജന്‍സിയായ സിബിഐയും പ്രതികളെ വിട്ടയക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. പ്രതികളെ വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രതികളെ വിട്ടയക്കുന്നതിന് വിവിധ ഭരഘടനാ സ്ഥാപനങ്ങളുടെ അഭിപ്രായമാണ് തേടിയതെന്നും ഇതില്‍ പറയുന്നു.'ഈ കേസില്‍ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും നിരപരാധികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രതികള്‍ക്ക് ഇരയുമായി ശത്രുതയോ ബന്ധമോ ഇല്ലായിരുന്നു. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നതിന്റെ പേരില്‍ മാത്രമാണ് കുറ്റകൃത്യം ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഗര്‍ഭിണികളെയും പോലും ഒഴിവാക്കിയിട്ടില്ല. ഇത് മനുഷ്യത്വത്തിനെതിരായ ഏറ്റവും നീചമായ കുറ്റകൃത്യമാണ്, സമൂഹത്തെ ഒന്നടങ്കം ബാധിച്ചിട്ടുള്ള കുറ്റകൃത്യമാണിത്. സമൂഹത്തെ മൊത്തത്തില്‍ വേദനിപ്പിക്കുന്ന ഈ കേസില്‍ ഏറ്റവും ഉയര്‍ന്ന തടവാണ് കുറ്റവാളികള്‍ക്ക് പരിഗണിക്കേണ്ടത്' സ്‌പെഷ്യല്‍ ജഡ്ജി ആനന്ദ് എല്‍ യവാല്‍ക്കര്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള തന്റെ വിയോജന കുറിപ്പില്‍ വ്യക്തമാക്കി.

പ്രതികള്‍ ചെയ്ത കുറ്റകൃത്യം ഹീനവും ഗുരുതരവുമാണെന്നും അതിനാല്‍ പ്രതികളെ നേരത്തെ മോചിപ്പിക്കാനാകില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്നും സിബിഐയും വ്യക്തമാക്കിയിട്ടുള്ളതായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

എസ്പി,സിബിഐ, എസ്.സി.ബി, സിബിഐ മുംബൈ സ്‌പെഷ്യല്‍ ജഡ്ജി, സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തുടങ്ങിയവര്‍ പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഗോധ്ര ജയില്‍ സൂപ്രണ്ടടക്കം ഗുജറാത്തിലെ എല്ലാ അതോറ്റികളും പത്ത് പ്രതികളേയും മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അറിയിച്ചത്.

എന്നാല്‍ പ്രതികളിലൊരാളയ രാധശ്യാം ഭഗവന്‍ദാസ് ഷാ എന്ന ലാലാ വക്കീലിന്റെ മോചനത്തില്‍ ദാഹോദ് എസ്പിയും ജില്ലാ മജിസ്‌ട്രേറ്റുമടക്കം എതിര്‍പ്പറിയിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. ജയില്‍ എഡിജിപിയും ഇതിനെ എതിര്‍ത്തിരുന്നതായി അതില്‍ വ്യക്തമാക്കുന്നുണ്ട്.

കേസിലെ എല്ലാ പ്രതികളും 14 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരിന് ജൂണില്‍ കത്തയച്ചു.രണ്ടാഴ്ചയ്ക്ക് ശേഷം ജൂലായിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കുന്നതിന് അംഗീകാരം നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ് നല്‍കിയത്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ അല്ല ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍, പ്രഫ.രൂപ് രേഖ വര്‍മ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: bilkis Bano Rapists, cbi and cbi judge oppose But Centre Okayed Release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented