Priyanka Gandhi
ന്യൂഡല്‍ഹി: ക്ലാസ്മുറികളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അതിന് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രിയങ്കഗാന്ധി ട്വീറ്റ് ചെയ്തു.
ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീന്‍സോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്നു. ഹിജാബിന്റെ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണം.- പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു.
ഹിജാബ് വിവാദത്തില്‍ നേരത്തെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവുമാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.
കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന പേരില്‍ ക്യാംപയിനും വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു.
Content Highlights: bikini or hijab its womens right says priyanka gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..