മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു, ഗേറ്റ് ചതിച്ചു... കാവല്‍ക്കാരന്റെ മിന്നല്‍ നീക്കത്തില്‍ പണിപാളി


Screengrab : YouTube Video

ന്യൂഡല്‍ഹി: മോഷ്ടാക്കള്‍ ബൈക്കുമായി കടന്നതിന് ശേഷമാവും പലപ്പോഴും മോഷണവിവരം വാഹനത്തിന്റെ ഉടമകള്‍ അറിയുന്നതുതന്നെ, അതും ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞ്. എന്നാല്‍ ഡല്‍ഹിയിലെ കല്‍ക്കാജി എക്‌സ്‌ടെന്‍ഷനിലെ ഒരു കോളനിയില്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചു പക്ഷേ മോഷ്ടാക്കളുടെ പണിപാളി. മുന്‍സിപ്പാലിറ്റി ഓഫീസര്‍മാരായി കോളനിയിലെത്തിയ രണ്ട് മോഷ്ടാക്കള്‍ ഒരു ഡെലിവെറി ഏജന്റിന്റെ ബൈക്കുമായാണ് സ്ഥലം വിടാന്‍ നോക്കിയത്. എന്നാല്‍ മോഷണശ്രമം തിരിച്ചറിഞ്ഞ വാച്ച്മാന്‍ ഗേറ്റ് അടച്ചതോടെ മോഷ്ടാക്കളുടെ പണി മൊത്തം പാളി. സംഭവദൃശ്യം കോളനിയിലെ സുരക്ഷാകാമറയില്‍ പതിയുകയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ബൈക്കില്‍ കയറി ഓവര്‍സ്പീഡില്‍ പോകുന്ന മോഷ്ടാക്കളും അതിനേക്കാള്‍ വേഗതയില്‍ ഓടിയെത്തി ഗേറ്റടയ്ക്കുന്ന വാച്ച്മാനേയും വീഡിയോയില്‍ കാണാം. ഗേറ്റടയ്ക്കാനിടയുണ്ടെന്ന് ഒരിക്കലും ചിന്തിക്കാത്ത മോഷ്ടാക്കള്‍ ഗേറ്റ് കടക്കാന്‍ ശ്രമിക്കുന്നതും നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ബൈക്കിനോടൊപ്പം വീഴുന്നതും വീഡിയോയിലുണ്ട്.



മോഷ്ടാക്കളില്‍ ഒരാളെ സ്ഥലത്തുണ്ടായിരുന്നവര്‍ അപ്പോള്‍ തന്നെ തടഞ്ഞുവെച്ചു. മറ്റേയാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും അധികം വൈകാതെ സമീപത്തുള്ള പാര്‍ക്കില്‍ നിന്ന് പിടിയിലായി. പാര്‍ക്കില്‍ ജോഗിങ്ങിനെത്തിയവര്‍ക്കിടയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഇരുവരേയും പോലീസിലേല്‍പിച്ചു.

കെട്ടിട പരിശോധനക്കെത്തിയവരെന്നാണ് മോഷ്ടാക്കള്‍ കോളനിവാസികളോട് പറഞ്ഞത്. പിന്നീട് മോഷ്ടിക്കാനുള്ള വാഹനത്തിനായി കാത്തിരുന്നു. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെയെത്തിയ ഡെലിവെറി ഏജന്റ് ബൈക്കില്‍ തന്നെ താക്കോല്‍ വെച്ച് നീങ്ങിയപ്പോഴാണ് ഇവര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കടക്കാന്‍ ശ്രമിച്ചത്. ഡെലിവെറി ഏജന്റ് ഒച്ച വെച്ചതോടെയാണ് വാച്ച്മാന്‍ സംഭവം ശ്രദ്ധിച്ചത്. തുടര്‍ന്ന് അവസരോചിതമായി അയാള്‍ ഗേറ്റ് അടയ്ക്കുകയായിരുന്നു.

Content Highlights: Bike Thieves, Tried To Rush Through, Delhi Colony Gate, New Delhi, Viral Video, Viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented