സര്‍ക്കാര്‍ പദ്ധതിയില്‍ വീട് ലഭിച്ചു; താക്കോല്‍ കൈമാറിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ബിഹാര്‍ MLA


2020 -ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍, സദയ്ക്ക് 70,000 രൂപ മൂല്യമുള്ള സ്വത്താണ് കാണിച്ചിരുന്നത്. അതില്‍ പണമായി കാണിച്ച 25,000 രൂപയില്‍ 5,000 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടേതുമായിരുന്നു.

രാഷ്ട്രീയ ജനതാദൾ എം.എൽ.എ. രാംവൃക്ഷ് കരഞ്ഞുകൊണ്ട് സംസാരിക്കുന്നു|photo : twitter.com/EjyaYadav_RJD

പട്ന (ബിഹാര്‍): സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വസതിയുടെ താക്കോല്‍ കിട്ടിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ബിഹാറിലെ രാഷ്ട്രീയ ജനതാദള്‍ എം.എല്‍.എ. രാംവൃക്ഷ് സദ. ബിഹാറിലെ എംഎല്‍എമാരില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് സദയാണ്. ബിഹാര്‍ സര്‍ക്കാരിന്റെ എംഎല്‍എമാര്‍ക്കുവേണ്ടിയുടെ ഭവന പദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ട എട്ടുപേരില്‍ ഒരാളാണ് അദ്ദേഹം.

'ബിഹാറിലെ സാമ്പത്തികശേഷി ഏറ്റവും കുറഞ്ഞ എം.എല്‍.എയാണ് ഞാന്‍. ഇത്തരത്തിലൊരു വീട് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചതല്ല. വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറിയപ്പോള്‍ ഞാന്‍ വികാരാധീനനായി'- സദ പറഞ്ഞു. ചടങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ലാലു പ്രസാദ് യാദവാണ് എന്നെ നേതാവും എല്‍.എല്‍.എയുമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഖഗാരിയയിലെ റൗണില്‍ 2004-ല്‍ ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ നിര്‍മ്മിച്ച രണ്ട് മുറികളുള്ള വീട്ടിലാണ് അലൗലി എം.എല്‍.എ ആയ അദ്ദേഹം ഇതുവരെ താമസിച്ചിരുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന് പട്‌നയിലെ ബിര്‍ ചന്ദ് പട്ടേല്‍ പാത്തില്‍ മൂന്ന് നിലകളുള്ള വീടിന്റെ താക്കോല്‍ കൈമാറിയത്.

രാംവൃക്ഷ് സദ തന്റെ ആറു മക്കളോടൊപ്പം 12 പേരടങ്ങുന്ന കൂട്ടുകുടുംബത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. 1995-ല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഇഷ്ടിക ചൂളയിലാണ് ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ആര്‍.ജെ.ഡി.പ്രസിഡന്റ് ലാലു പ്രസാദിനെ പരിചയപ്പെടുന്നത്.തുടര്‍ന്ന് 2000-ലും 2005-ലും പശുപതി കുമാര്‍ പരസിനെതിരെ ആര്‍.ജെ.ഡി ടിക്കറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഒടുവില്‍ 2020-ലാണ് വിജയിക്കുന്നത് -സദ പറഞ്ഞു.

2020 -ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍, സദയ്ക്ക് 70,000 രൂപ മൂല്യമുള്ള സ്വത്താണ് കാണിച്ചിരുന്നത്. അതില്‍ പണമായി കാണിച്ച 25,000 രൂപയില്‍ 5,000 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടേതുമായിരുന്നു. 10,000 രൂപ വില വരുന്ന കൃഷിഭൂമിയും അദ്ദേഹത്തിനുണ്ടായിരുന്നു.Content Highlights: Bihar,politics,mla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented