മനീഷ് കശ്യാപ്
പട്‌ന: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെടുന്നുവെന്ന പ്രചാരണത്തിനായി വ്യാജ വീഡിയോകള്‍ നിര്‍മിച്ചുവെന്ന കേസില്‍ ബിഹാറിലെ പ്രമുഖ യൂ ട്യൂബര്‍ അറസ്റ്റിലായി. ബിഹാര്‍, തമിഴ്‌നാട് പോലീസുകള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മനീഷ് കശ്യപാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്.
കശ്യപിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ബിഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടിലെത്തിയതിന് പിന്നാലെ ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെസ്റ്റ് ചാമ്പരന്‍ ജില്ലയിലെ ജഗദീഷ്പുര്‍ പോലീസ് സ്‌റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന ബിഹാര്‍ തൊഴിലാകളുമായി ബന്ധപ്പെട്ട് ഇയാള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടില്‍ ബിഹാറികളെ മര്‍ദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് ബിഹാറില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനായി അയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കുകയുണ്ടായിരുന്നു. വ്യാജ പ്രചാരണ ആരോപണത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ അടക്കം കേസെടുത്തിട്ടുണ്ട്.
Content Highlights: Bihar YouTuber Arrested For Fake Videos Of Migrant Workers Attacked In Tamil Nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..