മുന്നി രജക്
പട്‌ന: തന്നെ കൂട്ടികൊണ്ടുപോകാന്‍ വീടിന് മുന്നില്‍ മാരുതി ജിപ്‌സി വാഹാനം എത്തിയപ്പോള്‍ ബക്ത്യാര്‍പുര്‍ സ്വദേശിനിയായ മുന്നി രജക് തെല്ലൊന്ന് അമ്പരന്നു. ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി പറഞ്ഞുവിട്ടതാണെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചു. പട്‌നയില്‍ അലക്ക് ജോലി ചെയ്യുന്ന ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരു സാധാരണ സ്ത്രീയാണ് മുന്നി രജക്. ആര്‍ജെഡിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും സ്ഥിരമായി പോകാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും ഇല്ല. സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലുമില്ലാത്തത് കൊണ്ടാണ് ആര്‍ജെഡി നേതൃത്വം മുന്നി രജകിനെ ആളെ വിട്ട് വിളിച്ചുവരുത്തിയത്.
താനെന്തെങ്കിലും തെറ്റ് ചെയ്‌തോ എന്ന ഭയമായിരുന്നു റാബ്‌റി ദേവി തന്നെ വിളിച്ചുവരുത്തിയപ്പോള്‍ ഉണ്ടായതെന്ന് മുന്നി രജക് പറയുന്നു. ഈ ഭയത്തോടെ അവരുടെ വീട്ടിലേക്ക് കയറി ചെന്ന തനിക്ക് പിന്നീട് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സഹോദരന്‍ തേജ്പ്രതാപ് യാദവും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ആര്‍ജെഡിയുടെ എംഎല്‍സി സ്ഥാനാര്‍ഥിയാണ് എന്ന് അവര്‍ അറിയിച്ചു. ഞെട്ടലോടെയാണ് താനിത് കേട്ടതെന്ന് മുന്നി രജക് പറഞ്ഞു. എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.
എം.എല്‍.സി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ഇവരുടെ പഴയ ഒരു വീഡിയോയും വൈറലായി. റാബ്റി ദേവിയുടെ വസതിയില്‍ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണിത്.
ജൂണ്‍ 20-ന് നടക്കുന്ന ബിഹാര്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി തിങ്കളാഴ്ച അവര്‍ പത്രിക സമര്‍പ്പിച്ചു. മൂന്ന് സീറ്റുകളിലാണ് ആര്‍ജെഡിക്ക് വിജയമുറപ്പുള്ളത്. മറ്റു രണ്ടു സീറ്റുകള്‍ യുവാക്കള്‍ക്കാണ് ആര്‍ജെഡി നേതൃത്വം നല്‍കിയിരിക്കുന്നത്. ആര്‍ജെഡി യുവ സംഘടനയുടെ അധ്യക്ഷന്‍ ഖാരി ഷുഹൈബും യുവനേതാവ് അശോക് കുമാര്‍ പാണ്ഡെയുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
Content Highlights: Bihar-Washerwoman Munni Devi is RJD candidate for MLC polls


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..