മദ്യനിരോധനമുള്ള ബിഹാറില്‍ മദ്യക്കുപ്പികള്‍ ഇനി വളകളായി മാറും; ഫാക്ടറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍


മദ്യനിരോധനം സംസ്ഥാനത്തെ ടൂറിസത്തെയടക്കം തകര്‍ത്തുവെന്നാണ് വ്യവസായ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യക്കുപ്പികള്‍ ഉപയോഗിച്ച് വള നിര്‍മിക്കാനുള്ള നീക്കം സാമ്പത്തികമായി പ്രായോഗികമാണോ എന്നും അവര്‍ സംശയമുന്നയിക്കുന്നു.

പ്രതീകാത്മക ചിത്രം | AP

പട്‌ന: മദ്യനിരോധനമുള്ള ബിഹാറില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കുന്ന മദ്യക്കുപ്പികള്‍കൊണ്ട് വളകള്‍ നിര്‍മ്മിക്കാനൊരുങ്ങി നിതീഷ് കുമാര്‍ സര്‍ക്കാര്‍. മദ്യക്കുപ്പികള്‍ പൊടിച്ചുകളയുകയാണ് നേരത്തെ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള തന്ത്രംകൂടി മദ്യക്കുപ്പികള്‍ ഉപയോഗിച്ച് വള നിര്‍മിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രാമീണ മേഖലയില്‍ നടപ്പാക്കുന്ന സാമൂഹ്യ ശാക്തീകരണ പരിപാടിയായ 'ജീവിക'വഴിയാവും വള നിര്‍മാണം.

ലോകബാങ്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് ജീവിക. വള നിര്‍മാണ ഫാക്ടറിയടക്കം സ്ഥാപിക്കാനാണ് നീക്കം. ഒരു കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ഇതിനുവേണ്ടി നീക്കിവെക്കുന്നത്. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ വള നിര്‍മാണ ഫാക്ടറികളുടെ എണ്ണം വര്‍ധിപ്പിക്കും.

എന്നാല്‍ 2016 ല്‍ കൊണ്ടുവന്ന മദ്യനിരോധനം സംസ്ഥാനത്തെ ടൂറിസത്തെയടക്കം തകര്‍ത്തുവെന്നാണ് വ്യവസായ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യക്കുപ്പികള്‍ ഉപയോഗിച്ച് വള നിര്‍മിക്കാനുള്ള നീക്കം സാമ്പത്തികമായി പ്രായോഗികമാണോ എന്നും അവര്‍ സംശയമുന്നയിക്കുന്നു. വള നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളില്‍ 75 ശതമാനവും ഗ്ലാസാണ്. ഇതുകൂടാതെ ലൈംസ്‌റ്റോണ്‍, സോഡ എന്നിവയും വേണം. സര്‍ക്കാരിന് ഇതെല്ലാം ലഭ്യമാക്കാന്‍ കഴിയുമോ ? ഫൈസാബാദിലും മുംബൈയിലും ഹൈദരാബാദിലും നിരവധി വള നിര്‍മാണ കമ്പനികളുണ്ടെന്നിരിക്കെ സംസ്ഥാനത്തിന്റെ ഫാക്ടറി എങ്ങനെ ലാഭകരമാകുമെന്ന് അവര്‍ ചോദിക്കുന്നു.

Content Highlights: Bihar liqueur bottles bangle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented