സ്ഫോടനത്തിൽ തകർന്ന കെട്ടിടം | Photo: ANI
ഭഗല്‍പുര്‍: ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പോലീസും ഫയര്‍ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്തെ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്ന കെട്ടിടം.
കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബം പടക്ക നിര്‍മ്മാണം നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നും അനധികൃത പടക്കങ്ങളും നാടന്‍ ബോംബുമാണ് സ്ഫോടത്തിന് കാരണമെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Bihar: Seven Dead, Several Injured In Explosion In Bhagalpur's Tatarpur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..