ബിഹാറില്‍ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് കാരണം വിശദീകരിക്കപ്പെടാത്ത 75,000 മരണം


പ്രതീകാത്മക ചിത്രം | Photo: AP|PTI

പാട്‌ന: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് വിശദീകരിക്കപ്പെടാത്ത കാരണങ്ങളാല്‍ 75,000 ത്തോളം ആളുകള്‍ ബിഹാറില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ്‌ വരെയുള്ള മാസങ്ങളില്‍ 75,000ത്തോളം മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് എന്‍.ഡി. ടി.വി. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ പത്തിരട്ടിയാണിത്. സംസ്ഥാനത്ത് കണക്കില്‍പ്പെടുത്താത്ത കോവിഡ് മരണമുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.

2019-ല്‍ ജനുവരി മുതല്‍ മേയ് വരെയള്ള മാസങ്ങളില്‍ ബിഹാറില്‍ 1.3 ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021-ല്‍ ഇതേ കാലയളവില്‍ ഏകദേശം 2.2 ലക്ഷം മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാനത്തെ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍നിന്നുള്ള കണക്കുകള്‍ പറയുന്നു. ഏകദേശം 82,500 മരണത്തിന്റെ വര്‍ധനയാണിത്‌. മരണക്കണക്കിലെ ഈ 62 ശതമാനം വര്‍ധനവിന്റെ പകുതിയിലധികവും ഈ വര്‍ഷം മെയ് മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2021 ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ ബിഹാറിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്. നേരത്തെ ചേര്‍ക്കാതിരുന്ന 3,951 മരണം കൂടി ചേര്‍ത്തതിന് ശേഷം ഈ മാസം ആദ്യം സംസ്ഥാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍, പുതുക്കിയ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ വര്‍ഷം നടന്നവയാണെന്നാണ് കരുതപ്പെടുന്നത്.

ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണവും സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ ആകെ മരണവും തമ്മില്‍ 74,808ന്റെ വ്യത്യാസമാണുള്ളത്. കോവിഡ് മരണസംഖ്യ പുതുക്കിയിട്ടും സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

കണക്കില്‍പ്പെടാത്ത കോവിഡ് മരണമുണ്ടെന്ന് സംശയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഹാര്‍. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും സമാനമായ പ്രവണതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ വിശകലനം ചെയ്ത കണക്കുകള്‍ പ്രകാരം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം 4.8 ലക്ഷം അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: Bihar Saw Nearly 75,000 Unaccounted Deaths Amid 2nd Covid Wave, Data Shows

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented