Representative Image | Photo: Gettyimages.in
പട്ന: ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയി തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം സ്വകാര്യഭാഗം മുറിച്ച് യുവാവ്. ബിഹാറിലെ രജനി നയനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
25-കാരനായ കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്. മലോധ ഗോൽപാറ സ്വദേശിനിയായ അനിതയേയാണ് ബാസുകി വിവാഹം കഴിച്ചത്. ഇവർക്ക് നാല് കുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ജോലി ചെയ്യുന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ വീട്ടിലേക്ക് വന്നത്. എന്നാൽ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ ആയിരുന്നു. തിരിച്ചു വരാൻ വൈകിയതിനെത്തുടർന്ന് കൃഷ്ണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഇയാള്‍ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ നില നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ചികിത്സിച്ചു വരികയാണെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ സുകേഷ്കുമാർ പറഞ്ഞു.
Content Highlights: Bihar man chops off his private part after wife stays back at parents home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..