വടിവാളുമായി സ്കൂളിലെത്തിയ അക്ബർ | photo: ANI
അറാറിയ: മകള്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്കൂളിലെത്തി അധ്യാപകര്‍ക്കുനേരേ പിതാവിന്റെ ഭീഷണി. വാളുമായി ക്ലാസ് മുറിയിലെത്തിയാണ് കുട്ടിയുടെ പിതാവായ അക്ബര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അറാറിയ ജില്ലയിലുള്ള ഭഗ്വാന്‍പുര്‍ പഞ്ചായത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നു.
24 മണിക്കൂറിനകം മകള്‍ക്ക് യൂണിഫോമിനുള്ള പണം ലഭിച്ചില്ലെങ്കില്‍ വടിവാളുമായി വീണ്ടും സ്കൂളിലെത്തുമെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. മകള്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം ലഭിക്കാതിരുന്നതോടെയാണ് ഇയാള്‍ വടിവാളുമായെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..