ആർ.ജെ.ഡി പ്രകടന പത്രിക പുറത്തിറക്കുന്നു | Photo: PTI
പട്ന: ബലാത്സംഗക്കേസുകളില്‍ പ്രതികളായ സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച് ആർ.ജെ.ഡി. പകരം ഇവരുടെ ഭാര്യമാർക്കാണ് സീറ്റ് നൽകിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന രാജ് ബല്ലഭ് യാദവിന്റെ ഭാര്യ വിഭ ദേവി, ബലാത്സംഗക്കേസില്‍ പ്രതിയായ അരുണ്‍ യാദവിന്റെ ഭാര്യ കിരണ്‍ ദേവി എന്നിവരാണ് ആര്.ജെ.ഡി. സീറ്റില്‍ ജനവിധി തേടുന്നത്. നവാഡയില്‍ നിന്ന് വിഭയും ഭോജ്പുര്‍ ജില്ലയിലെ സന്ദേശില്‍ നിന്ന് കിരണും മത്സരിക്കും. കിരണിന്റെ ഭര്‍ത്താവും എം.എല്‍.എ.യുമായ അരുണ്‍ യാദവ് കഴിഞ്ഞ ഒരുവര്‍ഷമായി ഒളിവിലാണ്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ആർ.ജെ.ഡി പുറത്തിറക്കിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 16 ജില്ലകളിലേക്കുളള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ആര്.ജെ.ഡി. തിങ്കളാഴ്ച പുറത്തിറക്കിയത്.
മഹാഗഥ്ബന്ധന്‍ പങ്കാളികളായ കോണ്‍ഗ്രസും ഇടതുപാര്ട്ടികളുമായുളള സഖ്യം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയതിന് ശേഷമാണ് ആര്.ജെ.ഡി. തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ജാര്‍ഖണ്ഡില്‍ ആര്.ജെ.ഡിയുടെ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആര്.ജെ.ഡി വിസമ്മതിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് ജെ.എം.എം. ആവശ്യപ്പെട്ടത്. എന്നാല്‍ ആര്.ജെ.ഡി. വഴങ്ങിയില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ നിയോജക മണ്ഡലങ്ങളിലാണ് ജെഎംഎം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Bihar Election: RJD denies seat to two rape- accused sitting MLAs and gives it to their wives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..