പട്‌ന: ജാതി അടിസ്ഥാനത്തിലുള്ള വോട്ടു കേന്ദ്രീകരണമല്ല വികസനമാകും ഇത്തവണ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുകയെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

ബീഹാറില്‍ പുതുതായി രൂപംകൊണ്ട മഹാസഖ്യം എന്‍ഡിഎയ്ക്ക് ഭീഷണിയാകില്ലെന്നും പാസ്വാന്‍ പറഞ്ഞു. എന്‍ഡിഎ സഖ്യത്തിന്റെ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു