ബിഹാറില്‍ ഫലം കാത്ത് രാജ്യം; വോട്ടെണ്ണല്‍ തുടങ്ങി


വോട്ടിങ്ങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ| Photo: PTI

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കി രാജ്യം. വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കി. 1967-ല്‍ 29-ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31-ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

ഫലമറിഞ്ഞശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൈകാര്യംചെയ്യാന്‍ മുന്‍ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായ്, ജാര്‍ഖണ്ഡ് മന്ത്രി ബന്ന ഗുപ്ത, രാജസ്ഥാന്‍ മന്ത്രിമാരായ രാജേന്ദ്ര യാദവ്, രഘുശര്‍മ എന്നിവരെ കോണ്‍ഗ്രസ് നേതൃത്വം പട്നയിലേക്ക് നിയോഗിച്ചു.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാം

ബിഹാറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും അറിയും. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസും ബി.ജെ.പി.യും നേര്‍ക്കുനേര്‍ 43 സീറ്റുകളില്‍ മത്സരിച്ചിരുന്നു.

നിര്‍ണായകം മധ്യപ്രദേശ് ഫലം

28 സീറ്റുകളിലേക്ക് നവംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ 26 എം. എല്‍.എ.മാരുമായി കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചാടിയതാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ഈ സീറ്റുകളിലും നിയമസഭാംഗം മരിച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സീറ്റിലും ജയം ഉറപ്പാക്കിയാലേ കോണ്‍ഗ്രസ് രാഷ്ട്രീയമായി ജയിക്കൂ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സീറ്റ് ബി.ജെ.പി. അംഗം മനോഹര്‍ ഉത്വാള്‍ ജയിച്ച ആഗറാണ്. അദ്ദേഹം ജനുവരിയില്‍ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞമാസം ഒരു കോണ്‍ഗ്രസ് അംഗംകൂടി രാജിവെച്ചിരുന്നു. അവിടെ ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ല. അതിനാല്‍ 230 അംഗങ്ങളുള്ള നിയമസഭയില്‍ 115 അംഗങ്ങളുടെ പിന്‍ബലം മതി കേവലഭൂരിപക്ഷത്തിന്.

സിന്ധ്യയുടെ തട്ടകമായ ഗ്വാളിയര്‍-ചമ്പല്‍ മേഖലയില്‍ അദ്ദേഹത്തിന്റെ അനുയായികളായ 16 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനും ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നരേന്ദ്രസിങ് തോമറിനുംകൂടി സ്വാധീനമുള്ള പ്രദേശമാണിവിടം.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ഏഴുസീറ്റുകളിലെ ജയം ബി.ജെ.പി.ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ് നിര്‍ണായകം. 2017-ല്‍ ഏഴില്‍ ആറിലും വന്‍ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി. വിജയിച്ചത്. അതും ദശകത്തോളം വിജയം കിട്ടാതിരുന്നവയായിരുന്നു ഇതില്‍ മിക്കതും. മുഖ്യമന്ത്രി താക്കൂര്‍ ജാതിക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ യോഗിക്ക് എല്ലാ സീറ്റിലെയും വിജയം അനിവാര്യം.

ആകെ 403 സീറ്റുകളാണുള്ളത്. ബിജെപിക്ക് നിലവില്ഡ 312 സീറ്റുകളുണ്ട്. അതിനാല്‍ തന്നെ ഫലം ഭരണത്തെ ബാധിക്കില്ല.

ഗുജറാത്ത്

ജൂണില്‍ രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബി.ജെ.പി.യിലെത്തി രാജിവെച്ച എട്ടംഗങ്ങളുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 182 സീറ്റാണ് ആകെയുള്ളത്. നിലവില്‍ ബിജെപിക്ക് 105 അംഗങ്ങളുണ്ട്. നിലവില്‍ കേവലഭൂരിപക്ഷമുള്ളതിനാല്‍ വിജയ് രൂപാണി സര്‍ക്കാരിനെ ഫലം ബാധിക്കില്ല

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented