'പുതിയ വാഹനം വാങ്ങരുത്; ജാതി വിവേചനം പാടില്ല'; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തേജസ്വി


തേജസ്വി യാദവ് | Photo : ANI

പട്‌ന: ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിന്റെ കാബിനറ്റ് വികസനത്തിന് പിന്നാലെ ആര്‍ജെഡി മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആറ് നിര്‍ദേശങ്ങളാണ് മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 മന്ത്രിമാരാണ് ആര്‍ജെഡിക്ക് ഉള്ളത്. മന്ത്രിമാരാരും പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നതാണ് ആദ്യ നിര്‍ദേശം. തങ്ങളെക്കാള്‍ പ്രായമുള്ള മനുഷ്യരെക്കൊണ്ട് കാല്‍ വണങ്ങാന്‍ അനുവദിക്കരുതെന്നതാണ് മറ്റൊരു നിര്‍ദേശം.

സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും വളരെ മാന്യമായും വിനയത്തോടെയും പെരുമാറണം. പാവപ്പെട്ടവരേയും അത്യാവശ്യക്കാരേയും സഹായിക്കാന്‍ മന്ത്രിമാര്‍ എപ്പോഴും സന്നദ്ധമായിരിക്കണം. ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്യുമ്പോള്‍ ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ല. തന്റെ നിര്‍ദേശങ്ങളോട് എല്ലാ മന്ത്രിമാരുടേയും സഹകരണമുണ്ടാകണമെന്നും തേജസ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.



പൂക്കളും ബൊക്കകളും സമ്മാനമായി നല്‍കുന്നതിന് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാനും നിര്‍ദേശമുണ്ട്. മന്ത്രിമാര്‍ സത്യസന്ധത പുലര്‍ത്തണം. തങ്ങളുടെ വകുപ്പിന് കീഴിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടപ്പിലാക്കണമെന്നും സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും തേജസ്വി യാദവ് നിര്‍ദേശിച്ചു.

Content Highlights: tejashwi yadav, rjd, ministers, bihar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented