Photo: Screengrab/ https://twitter.com/ndtvindia
പട്ന: പരാതി പറയാനെത്തിയ അധ്യാപകനോട് 'നിങ്ങളെ ഭീകരവാദിയാക്കാൻ ഒരു നിമിഷം മതി' എന്ന ഭീഷണിയുമായി പോലീസ്. ബിഹാറിലെ ജാമൊയി പോലീസ് സ്റ്റേഷനിലാണ് സംഭവം. അധ്യാപകനെ ഭീകരവാദിയാക്കുമെന്ന് ഭീഷണിമുഴക്കുന്ന സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പുള്ളതാണ് സംഭവമെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾക്കൊപ്പം തർക്ക പരിഹാരത്തിനായി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു അധ്യാപകൻ. തന്റെ ഭാഗം പോലീസുകാർക്ക് മുമ്പിൽ പറഞ്ഞു കൊണ്ടിരിക്കെയാണ് പോലീസ് അധ്യാപകനോട് തട്ടിക്കയറുന്നത്.
ഇരിപ്പിടത്തിൽ നിന്നെണീറ്റ് ആക്രോശിച്ചു കൊണ്ട് 'ജനങ്ങളെ ഭീകരവാദികളായി പ്രഖ്യാപിക്കുക എന്നത് ഞങ്ങളുടെ തൊഴിലാണ്, നിങ്ങളെ ഭീകരവാദിയാക്കാൻ ഒരു സെക്കന്റ് മതി' എന്നാണ് രാജേഷ് ശരൺ എന്ന പോലീസുകാരൻ ഭീഷണിപ്പെടുത്തുന്നത്. ഇയാളുടെ ചുറ്റും ഉദ്യോഗസ്ഥർ ഇരിക്കുന്നുണ്ടെങ്കിലും ആരും ഇടപെടുന്നതായി വീഡിയോയിൽ കാണുന്നില്ല.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജാമുയി പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Bihar Cop Threatens Teacher video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..