ഫീസായി പശുക്കളെയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ബിഹാറിലെ എന്‍ജിനിയറിങ് കോളേജ് പൂട്ടി


പട്‌ന: ഫീസ് ആയി പശുക്കളെ നല്‍കാം എന്ന വ്യവസ്ഥയുടെ പേരില്‍ പ്രശസ്തിയാര്‍ജിച്ച ബിഹാറിലെ വി.ഐ.ടി.എം കോളേജ് അടച്ചുപൂട്ടി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് നടപടി സ്വീകരിച്ചതോടെയാണിത്.

നാല് വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സിന്റെ ഫീസായി അഞ്ച് പശുക്കളെ നല്‍കിയാല്‍ മതിയെന്നായിരുന്നു കോളേജിന്റെ വാഗ്ദാനം. അതിനിടെ, 5.9 കോടി രൂപ തിരിച്ചടയ്ക്കുന്നതിലാണ് വീഴ്ച വന്നത്. കോളേജ് അടച്ചുപൂട്ടിയ നടപടി മൂന്നൂറോളം വിദ്യാര്‍ഥികളുടെ ഭാവിയും അവതാളത്തിലാക്കി.

2010ലാണ് കോളേജിന് 4.65 കോടിയുടെ ലോണ്‍ ലഭിച്ചതെന്ന് പ്രൊമോട്ടര്‍ എസ്.കെ സിങ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ലോണ്‍ എടുത്തത്. പിന്നീട് 2011ല്‍ 10 കോടി രൂപ വീണ്ടും ലോണ്‍ ആയി അനുവദിക്കപ്പെട്ടെങ്കിലും ആ തുക കോളേജിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ലോണ്‍ 2013 വരെ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാങ്ക് മാനേജര്‍ ഇക്കാര്യം നിഷേധിച്ചു. അധിക വായ്പ വിതരണം ചെയ്തിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബക്സര്‍ ബ്രാഞ്ചിന്റെ മാനേജരായി അടുത്തിടെ വിരമിച്ച രവീന്ദ്ര പ്രസാദ് പറഞ്ഞത്. ലോണ്‍ റിക്കവറിയുടെ ഭാഗമായാണ് കോളേജ് സീല്‍ ചെയ്തതെന്ന് നിലവിലെ ബാങ്ക് സോണല്‍ മാനേജര്‍ രാജേന്ദ്ര സിങ് വ്യക്തമാക്കി.

പട്നയിലെ ആര്യഭട്ട ജ്ഞാന്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജാണ് വി.ഐ.ടി.എം എഞ്ചിനീയറിങ് കോളേജ്. 72,000 രൂപ വാര്‍ഷിക ഫീസ് നല്‍കാന്‍ കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷം രണ്ട് പശുക്കളെയും തുടര്‍ന്നുള്ള മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ ഒന്ന് വീതവും നല്‍കി പ്രവേശനം നേടാമെന്നായിരുന്നു പ്രഖ്യാപനം. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്തിട്ടുമുണ്ട്.

Content Highlights: Bihar college that offered cows as fee option shut over non-repayment of loan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented