റിക്രൂട്ട്‌മെന്റ് വൈകുന്നതില്‍ പ്രതിഷേധം; ഉദ്യോഗാര്‍ഥിക്ക് അഡീ. ജില്ലാ മജിസ്‌ട്രേട്ടിന്റെ മര്‍ദനം


Image Courtesy: Video shared by https://twitter.com/TejashwiOffice

പട്‌ന: ബിഹാറില്‍ റിക്രൂട്ട്‌മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച അധ്യാപക ഉദ്യോഗാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും. സംസ്ഥാന തലസ്ഥാനമായ പട്‌നയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. പ്രതിഷേധക്കാരെ അധികൃതര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തെത്തി.

ദേശീയപതാക കയ്യില്‍പിടിച്ച് നിലത്തുകിടക്കുന്ന ഒരു പ്രതിഷേധക്കാരനെ പട്‌ന അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കെ.കെ. സിങ്, ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രതിഷേധക്കാരനെ കെ.കെ. സിങ് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. അതേസമയം, സംഭവവികാസങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പട്‌ന ജില്ലാ മജിസ്‌ട്രേട്ട്, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്.

സംഭവത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പ്രതികരണവുമായി എത്തിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: bihar bureaucrat thrashes job aspirant in bihar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented