പാലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു | ഫോട്ടോ: twitter.com/ANI
പട്ന: ബിഹാറിൽ രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ പന്ത്രണ്ടുകാരനെ പാലത്തിന്‍റെ പില്ലറിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ബിഹാര്‍ ഖിരിയ സ്വദേശിയായ പന്ത്രണ്ടുകാരന്‍ രഞ്ജന്‍ കുമാറാണ് സോന്‍ നദിയ്ക്കു കുറുകെയുള്ള പാലത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ സ്ലാബിനും തൂണിനുമിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം കഴിഞ്ഞ 20 മണിക്കൂറായി തുടരുകയാണ്.
പാലത്തിന്റെ തൂണ് മുറിച്ചുനീക്കി കുട്ടിയെ പുറത്തെടുക്കാനായിരുന്നു ദേശീയ ദുരന്ത പ്രതികരണ സേനയുള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ ആദ്യത്തെ ശ്രമം. എന്നാൽ ഈ ഉദ്യമം വിജയിച്ചില്ല. തുടർന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദഗ്ധ സംഘം ഉടന്‍തന്നെ സ്ഥലത്ത് എത്തിച്ചേരും. അവരുമായി കൂടിയാലോചിച്ച ശേഷം രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കാമെന്ന തീരുമാനത്തിലാണ് എന്‍.ഡി.ആര്‍.എഫ് സംഘം.
ക്ഷീണിതനായ കുട്ടിയ്ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ ജയ്പ്രകാശ് വ്യക്തമാക്കി.
മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്നും രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നെന്നും രഞ്ജന്റെ പിതാവ് പറഞ്ഞു. തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പ്രദേശവാസിയായ ഒരു സ്ത്രീയാണ് കുട്ടിയെ പാലത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
Content Highlights: bihar boy gets struck under bridge rescue operations underway


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..